വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
text_fieldsകൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് പിടിയിലായി. കടപ്പാക്കട പീപ്പിൾസ് നഗർ 45ൽ പ്രിയ മൻസിലിൽ ഡെന്നി (36) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിദേശത്ത് ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 396500 രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വിദേശത്ത് ഡ്രൈവർ വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി പണം നൽകിയിട്ടും വിസ ലഭിച്ചില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളുള്ളതായി പൊലീസ് പറഞ്ഞു. ശക്തികുളങ്ങര എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സജയൻ, വിനോദ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.