നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ പ്രകാരം അറസ്റ്റില്‍
text_fieldsഅഞ്ചാലുംമൂട്: നിരവധി എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസറ്റ് ചെയ്തു. 2012 മുതല്‍ 2022 വരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ഒമ്പത് കേസുകളില്‍ പ്രതിയായ തൃക്കടവൂര്‍ ഒറ്റക്കല്‍ അജി ഭവനില്‍ കൊമ്പന് അജി എന്ന അജികുമാര്‍ (43) ആണ് അഞ്ചാലുംമൂട് പൊലീസിെൻറ പിടിയിലായത്.
മൂന്ന് മയക്കുമരുന്ന് കേസില്‍ കോടതി ശിക്ഷിച്ചയാളാണ് അജികുമാര്‍. അഞ്ചാലുംമൂട് പൊലീസ്, സ്റ്റേഷന്, കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആൻഡി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ സ്ക്വാഡ്, ചാത്തന്നൂര്‍ എക്സൈസ് റേഞ്ച്, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് എന്നിവിടങ്ങളിലായാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമൂഹത്തിന് ഭീഷണിയായ കുറ്റവാളികളെ നിയന്ത്രിക്കുന്നതിനും ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിനുമായി ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി ടി. നാരായണന് ജില്ല കലക്ടറും ജില്ല മജിസ്ട്രേറ്റ് കൂടിയായ അഫ്സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.
കൊടും ക്രിമിനലുകള്‍ക്കെതിരെ നടപടി ശകതമാക്കുമെന്നും അഞ്ചാലുംമൂട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഡി. ദേവരാജെൻറ നേതൃത്വത്തില്‍ എസ്.ഐ വി. അനീഷ്, എ.എസ്.ഐ ഗുരുപ്രസാദ്, എസ്.സി.പി.ഒ ദിലീപ് രാജ്, സി.പി.ഒ അരുണ്‍ കെ.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.