ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ചത് ന്യൂമോണിയയും ഹൃദയസ്തംഭനവും മൂലം
text_fieldsകല്ലുവാതുക്കൽ: കല്ലുവാതുക്കലിൽ കരിയിലകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മണിക്കൂറുകൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിെൻറ മരണകാരണം ന്യുമോണിയയും ഹൃദയസ്തംഭനവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കല്ലുവാതുക്കൽ ഊഴായിക്കോട് പേഴുവിള വീട്ടിൽ സുദർശനൻ പിള്ളയുടെ വീടിന് സമീത്താണ് കുഞ്ഞിനെ കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുഞ്ഞിനെ ഹൃദയസംബന്ധമായ തകരാറും ശ്വാസതടസ്സവും ഉണ്ടായതിനാൽ തിരുവനന്തപുരം എസ്.എ.ടിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ഷൈനു തോമസിെൻറ നേതൃത്വത്തിൽ പത്തംഗ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടക്കുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യക്കും കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. പ്രദേശത്തെ മൊബൈൽ ടവറുകളും ഇതുവഴി കടന്നുപോയ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഡി.എൻ.എ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. വിവിധ പ്രദേശങ്ങളിൽ നിശ്ചിത കാലയളവിൽ ഉണ്ടായിരുന്ന ഗർഭിണികളുടെ വിവരം കൈമാറാൻ ആരോഗ്യ പ്രവർത്തകർക്ക് പൊലീസ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.