സ്വത്ത് എഴുതി വാങ്ങി അമ്മയെ ഉപേക്ഷിച്ചു; മക്കൾക്കെതിരെ നടപടിക്ക് ഉത്തരവ്
text_fieldsകൊല്ലം: അമ്മയെ ജീവിതാവസാനം വരെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി സ്വത്ത് എഴുതി വാങ്ങിയ ശേഷം വീട്ടിൽ നിന്ന് ഇറക്കിവിട്ട മക്കൾക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
കൊല്ലം ഇരവിപുരം വാളത്തുംഗൽ സുമതിയമ്മയുടെ പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി കേസെടുത്തത്. സിറ്റി പൊലീസ് കമീഷണർ, ആർ.ഡി.ഒ, ജില്ല സാമൂഹികനീതി ഓഫിസർ എന്നിവർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
രണ്ട് മക്കളുടെ പേരിൽ 52 സെൻറ് സ്ഥലമാണ് സുമതിയമ്മ എഴുതി നൽകിയത്. ഇപ്പോൾ കുടുംബക്ഷേത്രം സ്ഥിതി ചെയ്യുന്ന ആറ് സെൻറ് സ്ഥലത്താണ് സുമതിയമ്മ കുടിൽ കെട്ടി താമസിക്കുന്നത്.
കൊല്ലം മെയിൻറനൻസ് ട്രൈബ്യൂണൽ ജീവനാംശം നൽകാൻ നിർദേശിച്ചെങ്കിലും മക്കൾ അനുസരിച്ചില്ല. ഇതിനെതിരെ ഇരവിപുരം പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ സിറ്റി പൊലീസ് കമീഷണർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
2020 േമയ് മാസത്തിൽ പക്ഷാഘാതം ഉണ്ടായെങ്കിലും മക്കൾ സംരക്ഷിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. കൊല്ലം മെയിൻറനൻസ് ട്രൈബ്യൂണലിെൻറ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം. ചികിത്സക്കും സംരക്ഷണത്തിനുമുള്ള പണം മക്കളിൽ നിന്ന് ഈടാക്കി നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.