ജനം ടി.വി ഓഫിസിൽ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ
text_fieldsകൊല്ലം: ജനം ടി.വി കൊല്ലം ബ്യൂറോ ഓഫിസിൽ അതിക്രമിച്ചുകയറി കാമറ അസിസ്റ്റൻറിെന ആക്രമിക്കുകയും മൊബൈൽ ഫോണും പണവും കവരുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിലായി. കരുനാഗപ്പളളി ആദിനാട് നോർത്ത് പായ്ക്കാട്ട് ഹൗസ് കിഴക്കതിൽ വീട്ടിൽ നദാല (45), പായ്ക്കാട്ട് ഹൗസ് കിഴക്കതിൽ വീട്ടിൽ കൽപന (49), മയ്യനാട് താന്നി ചിക്കു വില്ലയിൽ എമി എബ്രഹാം (28), പെരിനാട് ഇടവട്ടം വളമൺ പുത്തൻവീട്ടിൽ പൂജ (27), വടക്കേവിള അയത്തിൽ ചരുവിള വീട്ടിൽ ദിയ (21) എന്നിവരാണ് പിടിയിലായത്.
കൊല്ലം അസി. പൊലീസ് കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, സബ് ഇൻസ്പെക്ടർമാരായ ആർ. രതീഷ് കുമാർ, രജീഷ്, ഹരിദാസ്, യേശുദാസ്, പുഷ്പലത, എസ്.സി.പി.ഒ സിന്ധു, ദീപ്തി, സി.പി.ഒ ശ്രീജിത്ത്, അൻഷാദ്, ശുഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.