ആര്യങ്കാവ് ലഹരി മരുന്ന് കടത്ത് കേസിലെ മൂന്നാംപ്രതി പിടിയിൽ
text_fieldsകൊല്ലം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വാഴക്കുല വണ്ടിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച നിരോധിത മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്ത കേസിൽ മൂന്നാംപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് ഓട്ടപ്പന വടക്കെൻറ പറമ്പിൽ ആർ. മഹേഷിനെ (37) ആണ് അറസ്റ്റിലായത്.
ആഗസ്റ്റ് 13നാണ് സമീപകാലത്തെ ഏറ്റവുംവലിയ ലഹരിമരുന്ന് വേട്ട നടന്നത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വാഴക്കുല വണ്ടിയിൽ കടത്തിക്കൊണ്ടുവന്ന 864 എണ്ണം ട്രമഡോൾ ഗുളികകൾ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ബിനുവും സംഘവും ചേർന്ന് കണ്ടെടുത്തു. വാഹന ഡ്രൈവറായ സെന്തിലിനെ അറസ്റ്റ് ചെയ്തിരുന്നു. 2016 മുതൽ കേന്ദ്ര സർക്കാർ നിരോധിച്ചതും അതിമാരകമായതുമായ മയക്കുമരുന്ന് ഇനത്തിൽപെട്ടതുമാണ് ഇൗ ഗുളികകൾ.
കൊല്ലം അസി. എക്സൈസ് കമീഷണർ ബി. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആലപ്പുഴ സ്വദേശി ടി. നഹാസിനെ (35) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ കൂടി നിരീക്ഷണത്തിലാണ്. കൊല്ലം അസി.എക്സൈസ് കമീഷണർ ബി. സുരേഷ്, ആലപ്പുഴ എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവൻറീവ് ഓഫിസർമാരായ അലക്സ്, ഗിരീഷ് സിവിൽ എക്സൈസ് ഓഫിസർമാരായ ക്രിസ്റ്റിൻ, പ്രദീപ് ടോണി, ലിറ്റി, തങ്കച്ചൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശാലിനിശശി, ബീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.