Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്​സോ കേസ് പ്രതി...

പോക്​സോ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
Pocso case
cancel
camera_alt

Representational Image

ക​ണ്ണ​ന​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി ഷെ​ഫീ​ക്കി​നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​വി​ടെ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​ണ്​ പ്ര​തി.

ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ള്ള പ്ര​തി അ​വ​രെ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ സ്ത്രീ​ക്കൊ​പ്പ​മാ​ണ്​ താ​മ​സം. പ​ല​യി​ട​ങ്ങ​ളി​ലും വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് സ്ത്രീ​ക​ളെ കൂ​ടെ താ​മ​സി​പ്പി​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​രി​സ​ര​വാ​സി​ക​ളോ​ട് അ​ടു​പ്പം കാ​ണി​ക്കാ​റി​ല്ല. അ​തി​നാ​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യാ​ത്ത​ത്.

പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​ലാ​ണ് പീ​ഡ​ന വി​വ​രം പ​റ​ഞ്ഞ​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ അ​റ​സ്റ്റ്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു സ്ത്രീ​യെ​യും അ​റ​സ്റ്റ് ചെ​യ്തു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ. രാ​ജേ​ഷ്.​ആ​ർ, ഗോ​പ​ൻ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, അ​ജി മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsPOCSO
News Summary - Accused in POCSO case arrested
Next Story