കൊല്ലം ബൈപാസ് നാലുവരിയാക്കാൻ നടപടി
text_fieldsകൊല്ലം: ബൈപാസ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അംഗം ആര്‍.കെ. പാണ്ഡെ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചു.
എം.പിയുടെ നിവേദനത്തിെൻറ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. ബൈപാസ് പൊതുഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക പ്രോജക്ടായി പദ്ധതി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ മന്ത്രി നിർദേശിച്ചത്.
ഏറ്റെടുത്ത സ്ഥലം 45 മീറ്ററായി നിജപ്പെടുത്തി അലൈന്‍മെൻറ് തയാറാക്കി സമര്‍പ്പിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. തടസ്സങ്ങളും കൈയേറ്റങ്ങളും ഒഴിവാക്കി ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമായാല്‍ ഉടന്‍ പദ്ധതിക്ക് അനുമതി ലഭ്യമാക്കി നിർമാണ പ്രവര്‍ത്തനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.