ജയൻ ഹാളിൽ ഒരു കല്യാണം കൂടിയാലോ...
text_fieldsകൊല്ലം: മലയാളികളെ ത്രസിപ്പിച്ച നടൻ ജയെൻറ പേരിൽ കൊല്ലത്ത് സ്മാരകം പൂർത്തിയായി. 450പേർക്കിരിക്കാവുന്ന രീതിയിൽ ജില്ല പഞ്ചായത്ത് പുനർനിർമിച്ച ഹാളാണ് നടൻ ജയെൻറ സ്മാരകമാക്കുന്നത്. തമ്മാൻ കുളത്തോട് ചേർന്ന് നേരത്തേയുണ്ടായിരുന്ന ഐ.ടി ഹാൾ പുനർനിർമിച്ചാണ് ജയൻ സ്മാരക ഹാൾ എന്ന് നാമകരണം ചെയ്തത്. വിവാഹ സൽക്കാരങ്ങൾക്ക് ഉൾപ്പെടെ ലഭ്യമാക്കാവുന്ന രീതിയിലാണ് ഹാൾ നിർമാണം പൂർത്തിയാക്കിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി പറഞ്ഞു.
ഒന്നരക്കോടി ചെലവിട്ട് ആർട്ട് കോയാണ് നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ജയെൻറ ജന്മനാടായ ഓലയിൽ അദ്ദേഹത്തിന് സ്മാരകമായി പ്രതിമയുണ്ട്. സ്മാരകത്തിലും ജയെൻറ എണ്ണച്ചായചിത്രമുണ്ടാകും. അത്യാധുനിക ശബ്്ദ, വെളിച്ച, ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെയാണ് ഹാൾ നവീകരിച്ചത്.
കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980നവംബർ 16ന് ഹെലികോപ്ടർ അപകടത്തിലാണ് ജയൻ മരിക്കുന്നത്. ജില്ലയിൽ സാഹിത്യ-കലാരംഗത്തുള്ളവരുടെ പേരിൽ സ്മാരകങ്ങളില്ലെന്നതുകൂടി പരിഗണിച്ചാണ് ഹാളിന് ജയെൻറ പേരിടാൻ തീരുമാനിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു. തീരുമാനം വാർത്തയായതോടെ സിനിമമേഖലയിലെ നിരവധിപേർ അഭിനന്ദനം അറിയിച്ചതായും അവർ പറഞ്ഞു.
12ന് മൂന്നിന് ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും സാന്നിധ്യത്തിൽ ഹാൾ സമർപ്പിക്കും.കല്ലുമാല സമരത്തിലൂടെ ചരിത്രപ്രാധാന്യമുള്ള കമ്മാൻ കുളവും ഇതോടൊപ്പം നവീകരിക്കാൻ പദ്ധതിയുണ്ടെന്ന് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.