അദാലത്തുകൾ ഡിസംബര്‍ 19 മുതല്‍ 26 വരെ; പരാതി നൽകാനുള്ള പോര്‍ട്ടല്‍ നാളെ മുതൽ
text_fieldsകൊല്ലം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കും. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള പോര്‍ട്ടല്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
ഡിസംബര്‍ രണ്ടുമുതല്‍ www.karuthal.kerala.gov.in മുഖേന ഓണ്‍ലൈനായി അക്ഷയ സെന്റര്‍ വഴിയോ അല്ലാതെയോ പരാതികള്‍ സമര്‍പ്പിക്കാം. ഒരു വ്യക്തിക്ക് മൂന്നു പരാതികള്‍ വരെ സമര്‍പ്പിക്കാം.
ഡിസംബര്‍ 19 ന് കൊല്ലം, 20ന് കൊട്ടാരക്കര, 21ന് കരുനാഗപ്പള്ളി, 23ന് കുന്നത്തൂര്‍, 24 ന് പത്തനാപുരം, 26ന് പുനലൂര്‍ എന്നീ താലൂക്കുകളിലാണ് അദാലത്ത് നടക്കുക. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
• ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
• സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
• കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
• വയോജന സംരക്ഷണം
• പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
• മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
• ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍
• പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
• പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
• റേഷന്‍കാര്‍ഡ് (എ.പി.എല്‍, ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
• കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
• വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
• ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
• വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി
• ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
• വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
• വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/ അപേക്ഷകള്‍
• തണ്ണീര്‍ത്തട സംരക്ഷണം
• അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
• എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
• പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
പരിഗണിക്കാത്ത വിഷയങ്ങള്‍
• നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍
• ലൈഫ് മിഷന്
• ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍
• വായ്പ എഴുതിതള്ളല്‍
• പൊലീസ് കേസുകള്‍
• ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം)
• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍
• സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെ)
• ജീവനക്കാര്യം (സര്‍ക്കാര്‍)
• റവന്യൂ റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.