ആലപ്പാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsഓച്ചിറ: ആലപ്പാട് പഞ്ചായത്ത് സെക്രട്ടറിയെ എൽ.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. തിങ്കളാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങാനിരിക്കെയാണ് സംഭവം. പദ്ധതി വിഹിതം അനുവദിക്കുന്നതിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുക, കുടിവെള്ള പദ്ധതി പ്ലാൻറ് സ്ഥാപിച്ചതിലെ കെടുകാര്യസ്ഥത അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തടഞ്ഞുവെക്കൽ. ഉപരോധം നീണ്ടതോടെ തിങ്കളാഴ്ച രാവിലെ നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റി തടസ്സപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് പഞ്ചായത്ത് പ്രസിഡന്റുമായി നടത്തിയ ചർച്ചയെ തുടർന്ന് വിഷയങ്ങൾ പഞ്ചായത്ത് സമിതിയിൽ പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. എൽ.ഡി.എഫ് അംഗങ്ങളായ പി. ലിജു, ശ്യാംകുമാർ, പ്രജിത്ത്, രമ്യ.ആർ, ബിജു, സുജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ലേഖയെ ഉപരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.