രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു
text_fieldsഅഞ്ചൽ: അത്യാസന്ന നിലയിലായ രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെ ആയൂർ ജങ്ഷനിലാണ് അപകടം. കൊട്ടാരക്കര ഗവ. ആശുപത്രിയിൽ നിന്ന് രോഗിയെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പോയ ആംബുലൻസും ഓയൂർ ഭാഗത്ത് നിന്നുമെത്തിയ ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പാടെ തകർന്നു. രോഗിയെ അപകടത്തിൽപെട്ട കാറിൽത്തന്നെ ഉടനടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് ഡ്രൈവർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചടയമംഗലം പൊലീസെത്തി ആംബുലൻസ് സ്ഥലത്തുനിന്ന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.