ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ
text_fieldsഇരവിപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ൈഡ്രവർ അറസ്റ്റിൽ. കഴിഞ്ഞദിവസം അയത്തിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിലാണ് ആംബുലൻസ് ൈഡ്രവെറ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പാലോട് പൊന്നൻതോട്ടം മേക്കരവീട്ടിൽ സുജിത് (23) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം കൊല്ലം അസി. കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ ദീപു, അരുൺഷാ, പ്രകാശ്, സി.പി.ഒമാരായ മനാഫ്, ബിജു ജലാൽ, വിനു വിജയ്, സുമേഷ് ബോബി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.