ആക്രി സൂക്ഷിക്കാനൊരു കുടിവെള്ളക്കിണർ
text_fieldsഅഞ്ചൽ: വർഷങ്ങളായി ഒരു പ്രദേശത്തിനാകെ കുടിവെള്ളം നൽകിയ കിണർ ഇന്ന് ആക്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടമായി മാറി. ആയൂർ-അഞ്ചൽ പാതയോരത്ത് ഇടമുളയ്ക്കൽ കൈപ്പള്ളി ജങ്ഷനിലെ കിണറിനാണ് ഈ ദുര്യോഗം. ഇടമുളയ്ക്കൽ പഞ്ചായത്ത് വകയായ ഒരു സെന്റ് സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്.
കടുത്ത വേനലിൽപോലും വറ്റാതെ ജലസമൃദ്ധമാണ് കിണർ. വ്യാപാര സ്ഥാപനങ്ങളും പരിസരത്തെ താമസക്കാരും ഈ കിണറ്റിൽ നിന്നുമാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. വർഷങ്ങളായി ശുചീകരണം നടക്കാതായതോടെ വെള്ളം എടുക്കുന്നത് നിലച്ചു. പലരും ആക്രി സാധനങ്ങൾ കൊണ്ടിടുന്നതിനായി ഇപ്പോൾ കിണറിന്റെ പരിസരമാണ് ഉപയോഗിക്കുന്നത്. ചപ്പുചവറുകൾ കിണറ്റിന് ചുറ്റും ചാക്കിൽ കെട്ടിയാണ് ഇട്ടിരിക്കുന്നത്.
ക്രമേണ ചപ്പുചവറുകൾ കിണറ്റിനുള്ളിലേക്കും വലിച്ചെറിയപ്പെടാനുള്ള സാധ്യതയുണ്ടെന്നും പഞ്ചായത്തധികൃതർ ഇടപെട്ട് കിണർ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.