എം.സി റോഡിൽ വീണ്ടും വാഹനാപകടം: രണ്ടുപേർ ഗുരുതരാവസ്ഥയിൽ
text_fieldsഅഞ്ചൽ: ശനിയാഴ്ച എം.സി റോഡിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ച സ്ഥലത്തിന് ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും അപകടം. പൊലിക്കോട് പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച രാവിലെ 10ഓടെയാണ് അപകടം.
ആയൂർ ഭാഗത്ത് നിന്നുവന്ന ഇരുചക്രവാഹനവും വാളകം ഭാഗത്ത് നിന്നുമെത്തിയ കാറും തമ്മിലിടിച്ചു. ബൈക്ക് യാത്രികരായ തിരുവനന്തപുരം ചെറിയകുന്നിൽ അനു (30), അരുവിക്കര സൗമ്യ ഭവനിൽ സന്തോഷ് (31) എന്നിവരെ ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം റോഡിലേക്കിറങ്ങി കൊട്ടാരക്കര ഭാഗത്തേക്ക് പോകാൻ ശ്രമിച്ച ഇരുചക്രവാഹനവും കാറുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ കൊട്ടാരക്കര ഗവ.ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രികർക്ക് നിസ്സാര പരിക്കേറ്റു. കൊട്ടാരക്കര പൊലീസ് തുടർനടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.