പോക്സോ കേസിൽ പ്രതി പിടിയിൽ
text_fieldsഅനീഷ്
അഞ്ചൽ: സ്കൂൾ വിദ്യാർഥിനിയായ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കുന്നത്ത്നാട് ഓടക്കാലി പൊടിപ്പാറയിൽ വീട്ടിൽ അനീഷ് (43) നെയാണ് ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിപ്പോൾ അയിലറയിൽ വാടകക്ക് താമസിക്കുകയാണ്.
പെൺകുട്ടി വിവരം സ്കൂളിൽ അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം ഏരൂർ പൊലീസിൽ അറിയിക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് രാത്രി അയിലറയിൽനിന്ന് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ. ശരലാൽ, ഗ്രേഡ് എസ്. ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അരുൺ, സിവിൽ പോലീസ് ഓഫിസർമാരായ ആദർശ്, നജീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.