യൂനിയൻ നേതാക്കൾ ബോണസ് പിരിക്കുന്നതായി ആരോപണം
text_fieldsഅഞ്ചൽ: തോട്ടം മേഖലയിലെ തൊഴിലാളികളിൽനിന്ന് യൂനിയെൻറ പേരിൽ ബോണസ് വിഹിതം പിരിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് തൊഴിലാളികൾ.
കിഴക്കൻ മേഖലയിലെ ആർ.പി.എൽ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, എസ്.എഫ്.സി.കെ എന്നീ തോട്ടം മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽനിന്നാണ് 2000 മുതൽ കൂടുതൽ തുക യൂനിയൻ നേതാക്കൾ ആവശ്യപ്പെടുന്നതായുള്ള ആരോപണമുയരുന്നത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ മിക്ക തൊഴിലാളി കുടുംബങ്ങളും ഏറെ ബുദ്ധിമുട്ടിലാണിപ്പോൾ. തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയാണിപ്പോൾ തുക ലഭ്യമാകുന്നത്. അതിനാൽ യൂനിയൻ നേതാക്കൾ തൊഴിലാളികളെ നേരിട്ടുവിളിച്ച് തുക എത്തിക്കണമെന്ന് നിർബന്ധിക്കുകയാണത്രെ.
തൊഴിലാളികളുടെ ഓണക്കാല ബോണസ്, അഡ്വാൻസ് തുകകളിൽനിന്ന് യൂനിയൻ ഫണ്ട് പിരിവ് എന്ന പേരിൽ കാലങ്ങളായി സംഘടനാ നേതാക്കൾ വൻതുകയാണ് പിരിച്ചെടുക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുകയും ലഭിച്ച ദിനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുമാണ് ഉണ്ടായിട്ടുള്ളത്.
ഈ സാഹചര്യത്തിൽ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയും പരിവട്ടവുമായി മുന്നോട്ടുനീങ്ങുമ്പോൾ തൊഴിലാളി സംഘടന നേതാക്കൾ ഇവർക്ക് ലഭിക്കുന്ന ഓണക്കാല ആനുകൂല്യങ്ങളിൽനിന്ന് ഒരു വിഹിതം പിടിച്ചുപറിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് തൊഴിലാളികൾ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.