അഞ്ചൽ ബൈപാസിൽ അപകടം തുടർക്കഥ
text_fieldsഅഞ്ചൽ: ബൈപാസിൽ അപകടം തുടർക്കഥയാകുന്നു. മിനി ബസും ബൈക്കും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. പെരുമണ്ണൂർ പ്രജിൻ നിവാസിൽ റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ പ്രസാദാണ് (59) മരിച്ചത്. ഭാര്യ ശ്രീലതക്ക് പരിക്കേറ്റു. ഈ അപകടത്തിന് ഏതാനും മിനിറ്റ് മുമ്പ് സ്ഥലത്ത് മറ്റൊരു വാഹനാപകടവും നടന്നു. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 20ന് ഈ പാതയിൽ പ്രഭാത സവാരി നടത്തവേ ഗൃഹനാഥൻ വാഹനമിടിച്ച് മരിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളിൽ നാട്ടുകാർ ആശങ്കയിലാണ്. വാഹനാപകടങ്ങൾ കുറക്കുന്നതിന് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.