അറയ്ക്കൽ കുറ്ററ ഏലാ റോഡ് തകർന്നു
text_fieldsഅഞ്ചൽ: അറയ്ക്കൽ സൊസൈറ്റി മുക്ക് - കുറ്ററ ഏലാ റോഡ് തകർന്നു. നിരന്തരമായി ചെയ്യുന്ന മഴയെത്തുടർന്നുണ്ടായ ഊറ്റ് കാരണം ഇതുവഴി കാൽനട പോലും പ്രയാസകരമായി മാറി.
റോഡിന്‍റെ ഒരു ഭാഗത്ത് മധ്യഭാഗം വരെ മണ്ണിടിഞ്ഞ് സമീപത്തെ ചെറുതോട്ടിലേക്ക് വീണിരിക്കുകയാണ്. ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ളതാണ് ഈ പാത.
നിരവധി കുടുംബങ്ങൾ ഈ പാതയുടെ വശങ്ങളിൽ താമസമുണ്ട്. വാഹനങ്ങളൊന്നും കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വർഷങ്ങളുടെ പഴക്കവും പ്രാധാന്യവുമുള്ള പാതയാണെങ്കല്ലം സൈഡ് കെട്ട്, ടാറിംഗ്, കോൺക്രീറ്റ് മുതലായ യാതൊരു നവീകരണ പ്രവർത്തനവും ഈ പാതയിൽ നടന്നിട്ടില്ല. ത്രിതല പഞ്ചായത്തിൽ നിന്നോ എം.എൽ.എ ഫണ്ടിൽ നിന്നോ തുക അനുവദിച്ച് റോഡ് നവീകരിക്കാൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.