ഓണാഘോഷത്തിലെ വാക്കേറ്റം: രണ്ടുപേർക്ക് വെട്ടേറ്റു
text_fieldsഅഞ്ചൽ: തിരുവോണദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രണ്ടുയുവാക്കൾക്ക് വെട്ടേറ്റു. അലയമൺ കണ്ണങ്കോട് സ്വദേശികളായ സഞ്ജു (28), രാജേഷ് (30) എന്നിവർക്കാണ് വെട്ടേറ്റത്.
മൂക്കിന് വെട്ടേറ്റ രാജേഷിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തലക്ക് വെട്ടേറ്റ സഞ്ജുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ തിരുവോണദിനത്തിൽ കണ്ണങ്കോട് ജങ്ഷനിൽ നടന്ന ഓണാഘോഷത്തിനിടെ ഉറിയടിക്ക് വെള്ളം കോരിയൊഴിച്ചതിനെ സംബന്ധിച്ച് ഇരുവിഭാഗം യുവാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. എന്നാൽ, പ്രശ്നം അന്ന് അവിടെവെച്ചുതന്നെ മുതിർന്നവർ ഇടപെട്ട് പരിഹരിക്കുകയും ചെയ്തതാണ്.
എന്നാൽ, ബുധനാഴ്ച ഉച്ചക്ക് കണ്ണംകോട് സ്വദേശികളായ അജീഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കോളനിയിലെത്തുകയും വീടിന് മുന്നിലിരിക്കുകയായിരുന്ന രാജേഷിനെയും സഞ്ജുവിനെയും ആക്രമിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. അഞ്ചൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.