അതിർത്തിതർക്കം: രണ്ട് സി.െഎ.ടി.യു പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsഅഞ്ചൽ: ആർ.പി.എൽ തൊഴിലാളികളും അയൽവാസികളും കുടുംബാംഗങ്ങളുമായവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സി.െഎ.ടി.യു തൊഴിലാളികൾക്ക് വെട്ടേറ്റു. ആയിരനല്ലൂർ എസ്റ്റേറ്റിലെ എട്ടാം ബ്ലോക്കിലെ ലയങ്ങളിലെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
സി.ഐ.ടി.യു പ്രവർത്തകരും എട്ടാം ബ്ലോക്കിലെ താമസക്കാരുമായ വിജയൻ (44), കുമാർ (39) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകരും ക്വാർട്ടേഴ്സിെൻറ തൊട്ടടുത്ത താമസക്കാരുമായ യേശുദാസ് (50), മകൻ ഡെനിമോൻ (26) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. ഇവിടെ ഏറെനാളായി അതിർത്തിതർക്കം നിലനിന്നിരുന്നു. രാഷ്ട്രീയപാർട്ടി നേതാക്കൾ ഇടപെട്ട് പ്രശ്നം നേരത്തേ പരിഹരിച്ചിരുന്നു. കഴിഞ്ഞദിവസം കുമാറിെൻറ വസ്തുവിെൻറ അതിർത്തിയോട് ചേർന്ന് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.
അതിർത്തിയോട് ചേർന്ന് മരം നട്ടുപിടിപ്പിച്ചതിനെ ചൊല്ലി രാവിലെ ഒമ്പതോടുകൂടി യേശുദാസും കുമാറും തമ്മിൽ വാക്തർക്കം ഉണ്ടായി. ക്വാർട്ടേഴ്സിലെ മറ്റ് താമസക്കാർ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിച്ച് വാക്കേറ്റത്തിൽനിന്ന് പിന്തിരിപ്പിച്ചു. തുടർന്ന് സംഭവമറിഞ്ഞ് കുമാറിെൻറ ബന്ധു വിജയൻ സ്ഥലത്തെത്തുകയും യേശുദാസിെൻറ മകൻ ഡെനിമോനുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനെത്തുടർന്ന് ഇരുകൂട്ടരും ഏറ്റുമുട്ടുകയും കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ട് വെട്ടുകയും ആയിരുന്നു.
കമ്പിവടി കൊണ്ടുള്ള അടിയേറ്റ് വിജയെൻറ തലക്കും കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് കുമാറിെൻറ ഇടതുകൈക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുമാറിെൻറ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യേശുദാസിനെയും മകൻ ഡെനിമോെനയും ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.എൻ.ടി.യു.സിയിൽനിന്ന് രാജിവെച്ച് തൊഴിലാളികൾ സി.ഐ.ടി.യുവിൽ ചേർന്നതിെൻറ വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.