ഭാര്യാവീട്ടിൽ ആക്രമണം നടത്തിയയാൾ പിടിയിൽ
text_fieldsഅഞ്ചൽ: ഒരു വർഷത്തോളമായി പിണങ്ങിക്കഴിയുന്ന ഭാര്യയുടെ കുടുംബ വീട്ടിലെത്തി അതിക്രമം കാട്ടിയ ആളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പുനലൂർ ശാസ്താംകോണം അമ്പലം താഴത്ത് വീട്ടിൽ ബിബിൻ ലാലു (24) വാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഒരു വർഷത്തോളമായി രക്ഷാകർത്താക്കളോടൊപ്പം ഏരൂരിലെ കുടുംബവീട്ടിലാണ് താമസം.കഴിഞ്ഞ 12ന് വൈകീട്ട് മൂന്നോടെ, ബിബിൻ ലാലു ഈ വീട്ടിലെത്തി ഭാര്യയെയും ഭാര്യാ മാതാവിനെയും മർദിച്ചു. വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും മുറ്റത്തിരുന്ന സ്കൂട്ടർ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതിയും മാതാവും ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
അന്വേഷണത്തെ തുടർന്ന് ആലഞ്ചേരിയിലെ ബിയർ പാർലറിൽ നിന്ന് ബിബിൻലാലുവിനെ പിടികൂടുകയായിരുന്നു. നിരവധി അടിപിടി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ്, അരുൺ, മുഹമ്മദ് അസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.