മലയോര ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു
text_fieldsമലയോര ഹൈവേയിൽ കരവാളൂരിലുണ്ടായ അപകടം
പുനലൂർ: മലയോര ഹൈവേയിൽ കരവാളൂർ കനാൽ ജങ്ഷനിൽ കെരീത് മാർത്തോമ പള്ളിക്ക് സമീപം കാർ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത മഴയിൽ റോഡിൽ തെന്നി കാർ നിയന്ത്രണംവിട്ടതാണ് അപകടത്തിന് ഇടയാക്കിയത്.
എതിർദിശയിൽ വാഹനങ്ങൾ വരാത്തതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. കാറോടിച്ചിരുന്നയാൾ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കില്ലാതെ രക്ഷപ്പെട്ടു. മലയോര ഹൈവേയുടെ പണി പൂർത്തിയായതോടെ അഞ്ചൽ - പുനലൂർ മേഖലയിൽ വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.