പൊള്ളലേറ്റ് മരിച്ച ആതിരയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
text_fieldsഅഞ്ചൽ: ഇടമുളയ്ക്കൽ തുമ്പിക്കുന്ന് ഷാൻ മൻസിലിൽ തീപ്പൊള്ളലേറ്റ് മരിച്ച ആതിര(28)യുടെയും ചികിത്സയിലുള്ള ഷാനവാസിെൻറയും മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ജില്ല ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഷാനവാസിെൻറ രക്ഷാകർത്താക്കളിൽ നിന്നാണ് കുട്ടിയെ അധികൃതർ ഏറ്റെടുത്തത്.
മാതാവ് മരിക്കുകയും പിതാവ് പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്ത വിവരം അന്വേഷണസംഘം ജില്ല ശിശുക്ഷേമ സമിതി അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. കൊല്ലം ജില്ല ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഷൈൻ ദേവ്, അഞ്ചൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ ഏറ്റെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാനവാസിനെ അപകടനില തരണം ചെയ്തതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് സെല്ലിലേക്ക് മാറ്റി. ആതിരയുടെ മാതാവ് അമ്പിളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാനവാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
പുനലൂർ ഡിവൈ.എസ്.പി എം.എസ്. സന്തോഷിനാണ് അന്വേഷണച്ചുമതല. ഷാനവാസിന് ആദ്യ വിവാഹത്തിൽ എട്ട് വയസ്സുള്ള മകനും നാല് വയസ്സുള്ള മകളുമുണ്ട്. മകൻ ഷാനവാസിെൻറ പിതാവിെൻറ സംരക്ഷണത്തിലും മകൾ ഷാനവാസിെൻറ ആദ്യ ഭാര്യയുടെ മാതാവിെൻറ സംരക്ഷണത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.