ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ സി.പി.ഐ-ബി.ജെ.പി സംഘർഷം
text_fieldsഅഞ്ചല്‍: പഞ്ചായത്തിലെ തഴമേല്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ സി.പി.ഐ-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി അഞ്ച് പേർ അഞ്ചലിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ തഴമേൽ കുട്ടങ്കരയിലാണ് സംഭവം. ഇടതു മുന്നണി പ്രവർത്തകർ കൊടികളും പ്രചരണ ബോർഡുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.
സി.പി.ഐ പ്രവർത്തകരായ അജിത്ത് (24), വിഷ്ണു രവീന്ദ്രന് (23), അഖില്‍ മുരളി (25) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അജിത്തിന് തോളെല്ലിനും, വിഷ്ണുവിന് കണ്ണിനുമാണ് പരിക്ക്.
ബി.ജെ.പി പ്രവര്‍ത്തകനായ സച്ചു (22), പിതാവ് ശങ്കര്‍ ബാബു (55) എന്നിവരും ചികിത്സ തേടി.
ഇരുകൂട്ടരുടേയും പരാതിയിൽ അഞ്ചല്‍ പൊലീസ് നടപടിയാരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.