ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെ വിവാഹതലേന്ന് ബലാത്സംഗം ചെയ്തയാൾ 12 വർഷത്തിന് ശേഷം പിടിയിൽ
text_fieldsഅഞ്ചൽ: അടുത്ത ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെ വിവാഹത്തലേന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ 12 വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ഇടുക്കി പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരം മീൻകെട്ട് പള്ളിപ്പറമ്പിൽ വീട്ടിൽ സാജൻ ആൻറണി (45)യാണ് അറസ്റ്റിലായത്.
2009 ലാണ് കേസിനാസ്പദമായ സംഭവം. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുക്കാനെത്തിയ കുടുംബത്തിലെ പെൺകുട്ടിയെയാണ് സാജൻ വിവാഹം കഴിച്ചത്. തുടർന്ന്, ഇവരുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെ, സാജെൻറ ഭാര്യയുടെ അടുത്ത ബന്ധു മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച്, വിവാഹം ചെയ്യുന്നതിനായി വീട്ടിലെത്തിച്ചു. പിറ്റേന്ന് വിവാഹം നിശ്ചയിച്ചിരിക്കെ, സാജൻ മദ്യപിച്ചെത്തി, ഇരുവരെയും ആക്രമിച്ചു. ബന്ധുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ രണ്ടുപേരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
സാജൻ ആൻറണിയെ പേടിച്ച് പെൺകുട്ടിയും ഭർത്താവും ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. പിന്നീട്, താമസം മാറിയപ്പോൾ, കൗൺസലിങ്ങിനെത്തിയവരോടാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് 2017 മുതൽ അഞ്ചൽ പൊലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു. സ്വന്തമായി െമാബൈൽ ഫോണില്ലാത്ത സാജെൻറ സുഹൃത്തിെൻറ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയത്.
അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാറിെൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ േജ്യാതിഷ്, എസ്.ഐ പ്രേംലാൽ, എ.എസ്.ഐ അജിത് ലാൽ, സി.പി.ഒ ഹരീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.