അറയ്ക്കൽ വില്ലേജിൽ കുടിവെള്ളക്ഷാമം രൂക്ഷം, പ്രതിഷേധം
text_fieldsഅഞ്ചൽ: അറയ്ക്കൽ വില്ലേജിലെ തടിക്കാട്, കൈതക്കെട്ട്, ഇടയം, പൊടിയാട്ടുവിള, അറയ്ക്കൽ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തധികൃതർ അലംഭാവം കാട്ടുന്നതായി ആരോപണം. ജനങ്ങൾ ഏറെ ദൂരം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്.
മൂന്ന് ദിവസം ഇടവിട്ടാണ് വാർഡുകളിൽ കുടിവെള്ള വിതരണം നടത്തുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട വാഹനം വലുതായതിനാൽ ഇട റോഡുകളിലൂടെ കടന്നു പോയി വിതരണം നടത്തുന്നില്ല. ഇത് പ്രദേശത്തെ ജനങ്ങളെ രോഷാകുലരാക്കുന്നു. ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണം എല്ലാ വീടുകളിലും ലഭ്യമായിട്ടില്ല. ഇതിലൂടെ ലഭിക്കുന്ന വെള്ളം കുടിക്കാൻ യോഗ്യമല്ലെന്നും എല്ലാ ദിവസവും ജലവിതരണം ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഇതിനെതിരേ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി തൗഫീഖ് തടിക്കാട്, മണ്ഡലം ഭാരവാഹികളായ ആർ. ഷുഹൈബ്, ബിബിൻ സാം, മിഥുൻ മാത്യു, യാസീൻ, ഷംനാദ് തടിക്കാട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.