സഹോദരന്റെ വീട്ടിൽ വിരുന്നിനെത്തിയയാൾ കിണറ്റിൽ മരിച്ച നിലയിൽ
text_fieldsഅഞ്ചൽ: പുതുവർഷാഘോഷത്തിനായി സഹോദരന്റെ വീട്ടിൽ കുടുംബസമേതം എത്തിയയാൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. കൊല്ലം പള്ളിമുക്ക് പ്ലാവിള വീട്ടിൽ ഷാജി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് ഷാജിയും കുടുംബവും അനുജൻ അനിൽ കുമാറിന്റെ വീടായ ഇടയം ലക്ഷ്മി വിലാസത്തിലെത്തിയത്. രാത്രി ഒമ്പതുവരെ എല്ലാവരും ചേർന്നിരുന്ന് പൂത്തിരിയും പടക്കവും കത്തിച്ചിരുന്നുവത്രെ. ഇതിനിടെ പുറത്തേക്കുപോയ ഷാജി ഏറെ നേരം കഴിഞ്ഞും തിരികെയെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പരിസരമാകെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ വീണ്ടും അന്വേഷണം നടത്തവേ, വീടിന് സമീപത്തെ കിണർ മൂടിയിട്ടിരുന്ന വല പൊട്ടിക്കിടക്കുന്നതും കിണറ്റിനുള്ളിൽ ചെരുപ്പുകൾ കിടക്കുന്നതും കണ്ടെത്തി. തുടർന്ന് കിണറ്റിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. പുനലൂർ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പള്ളിമുക്കിൽ ചായക്കട നടത്തി വരുന്നയാളാണ് ഷാജി. ഭാര്യ: സലീന. മക്കൾ: ഷെമിൽ, ഷെമീന. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.