കാൽവഴുതി ആറ്റിൽ വീണയാളെ കണ്ടെത്തിയില്ല
text_fieldsഅഞ്ചൽ: കാൽവഴുതി ആറ്റിൽ വീണ ആളെ കണ്ടെത്താനായില്ല. ഇട്ടിവ പഞ്ചായത്തിലെ മലപ്പേരൂർ വെട്ടിക്കാവ് മലയിൽ പുത്തൻവീട്ടിൽ ബാബു (60) വാണ് ആയൂർ പെരുങ്ങള്ളൂർ ഭാഗത്ത് ഇത്തിക്കരയാറിന് കുറുകെയുള്ള തടയണക്ക് മുകളിലൂടെ നടന്നുപോകവെ കാൽവഴുതി ഒഴുക്കിലേക്ക് വീണത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉടൻ നാട്ടുകാർ രക്ഷാശ്രമം നടത്തിയെങ്കിലും ആറ്റിൽ വെള്ളക്കൂടുതലും ഇരുട്ടുമായതിനാൽ ശ്രമം പരാജയപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ കടയ്ക്കൽ നിന്നെത്തിയ ഫയർഫോഴ്സും ചടയമംഗലം പൊലീസും വൈകീട്ട് 5.30 വരെ തിരച്ചിൽ നടത്തി. ആയൂർ ഭാഗത്ത് കൂലിപ്പണി നടത്തിയ ശേഷം തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു ബാബു. തിരച്ചിൽ ബുധനാഴ്ചയും തുടരുമെന്ന് ചടയമംഗലം പൊലീസും ഫയർഫോഴ്സും അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.