Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകള്ളനോട്ട് മാറാൻ...

കള്ളനോട്ട് മാറാൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

text_fields
bookmark_border
Fake currency
cancel

അ​ഞ്ച​ൽ: ടൗ​ണി​ൽ ക​ട​ക​ളി​ൽ ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്ര​മി​ച്ച സം​ഘം പി​ടി​യി​ലാ​കു​മെ​ന്നാ​യ​തോ​ടെ മു​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

ച​ന്ത​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സ​മീ​പ​ത്തെ പൂ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 500ന്‍റെ വ്യാ​ജ നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്ര​മം ന​ട​ന്ന​ത്.

പൂ​ക്ക​ട​യി​ൽ എ​ത്തി​യ​യാ​ൾ 100 രൂ​പ​യു​ടെ പൂ​ക്ക​ൾ വാ​ങ്ങി​യ​ശേ​ഷം 500 രൂ​പ ന​ൽ​കു​ക​യും ബാ​ക്കി 400 രൂ​പ​യും വാ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ മെ​ഡി​ൽ​സ്റ്റോ​റി​ലെ​ത്തി മ​രു​ന്ന് വാ​ങ്ങി​യ ശേ​ഷം 500 രൂ​പ ന​ൽ​കി. മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​ക്ക് നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ന്നാ​ൽ, മ​രു​ന്നി​ന്‍റെ വി​ല​യാ​യി വേ​റെ നോ​ട്ടു​ക​ൾ ന​ൽ​കി 500ന്‍റെ നോ​ട്ട് തി​രി​കെ വാ​ങ്ങി​യ​ശേ​ഷം വ​ന്ന​യാ​ൾ മ​രു​ന്നു​മാ​യി സ്ഥ​ലം വി​ട്ടു. തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ക​ട​യു​ട​മ സ​മീ​പ​ത്തെ മ​റ്റ് വ്യാ​പാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് പൂ​ക്ക​ട​ക്കാ​ര​നും ക​ള്ള​നോ​ട്ട് കി​ട്ടി​യ വി​വ​രം മ​ന​സ്സി​ലാ​യ​ത്. ക​ള്ള​നോ​ട്ടു​മാ​യെ​ത്തി​യ​യാ​ൾ ച​ന്ത​മു​ക്കി​ലെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ക​യ​റി​പ്പോ​യ​താ​യി വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി. സ്ഥ​ല​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ഞ്ച​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsfake currency caseblack money
News Summary - Fake Currency
Next Story