സാമ്പത്തിക തട്ടിപ്പ്: യുവതിക്കെതിെര പരാതി
text_fieldsഅഞ്ചൽ: യുവതി സാമ്പത്തികതട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശിക്കെതിെരയാണ് തട്ടിപ്പിനിരയായവർ അഞ്ചൽ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരം സ്വദേശികളായ ബി.എൻ. പ്രമീള, മധു, ബീന എന്നിവരാണ് പരാതിക്കാർ. ഇവർ ഉൾപ്പെടെ 25 ഓളം പേരിൽ നിന്നായി 25000 മുതൽ മുകളിലോട്ടുള്ള തുക വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. കുടുംബശ്രീ വഴി സഹകരണ ബാങ്കുകളിൽ നിന്നും വായ്പ അനുവദിച്ചുനൽകാമെന്നും ഇതിെൻറ ആവശ്യത്തിലേക്ക് പണം നൽകണമെന്നും പറഞ്ഞാണ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ചതെന്നാണ് ആരോപണം. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ പലരും അന്വേഷിച്ചെത്തിയെങ്കിലും വീട് ഒഴിഞ്ഞുപോയി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
കബളിപ്പിക്കപ്പെട്ടവർ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിെച്ചങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഇവർ നടത്തിയ അന്വേഷണത്തിലാണ് അഞ്ചൽ പനയഞ്ചേരിയിൽ യുവതിയും കുടുംബവും വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്നാണ് പണം നഷ്ടപ്പെട്ട ഏതാനും പേർ കഴിഞ്ഞദിവസം രാവിലെ ഇവരുടെ താമസസ്ഥലത്തെത്തിയത്. പണം തിരികെ ആവശ്യപ്പെെട്ടങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. തുടർന്ന് അഞ്ചൽ പൊലീസിൽ പരാതി നൽകി. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ ഇരുകൂട്ടെരയും വിളിപ്പിച്ച് ചർച്ച നടത്തി. രണ്ട് മാസത്തിനകം എല്ലാവരുെടയും പണം തിരികെ നൽകാമെന്ന് യുവതി ഉറപ്പ് നൽകിയതിെൻറ അടിസ്ഥാനത്തിൽ പരാതിക്കാർ തിരികെപ്പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.