ജാമ്യത്തിലിറങ്ങിയ കഞ്ചാവ് കേസ് പ്രതി യുവാവിനെ ആക്രമിച്ചു
text_fieldsഅഞ്ചൽ: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നത് ചോദ്യംചെയ്തയാളെ കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയയാൾ ആക്രമിച്ച് പരിക്കേൽപിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ അലയമൺ കരുകോൺ കുട്ടിനാട് സ്വദേശി മനു(31)വിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിനാട് ബിബിൻ ഭവനിൽ വിഷ്ണു(19)വിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസംമുമ്പ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ആളാണ് വിഷ്ണു. പൊലീസ് പിടിക്കാൻ കാരണം മനുവാണെന്നാരോപിച്ച് കഞ്ചാവ് വലിച്ച് പുക മുഖത്തേക്ക് ഊതി വിടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
സംഭവത്തിനുശേഷം രക്ഷപെടാൻ ശ്രമിച്ച വിഷ്ണുവിനെ കരുകോണിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.