അഞ്ചൽ ടൗണിൽ മാലിന്യക്കൂനകൾ; നടപടിയെടുക്കാതെ പഞ്ചായത്ത്
text_fieldsഅഞ്ചൽ ആർ.ഒ ജങ്ഷനിലെ മാലിന്യക്കൂനകളിലൊന്ന്
അഞ്ചൽ: ടൗണിെൻറ വിവിധ ഭാഗങ്ങളിൽ ചപ്പുചവറുകൾ വലിയ കൂനയായിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ മാത്രം അറിഞ്ഞമട്ടില്ല. മാലിന്യം വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് റോഡിെൻറ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുന്നത്.
ഹോട്ടൽ മാലിന്യവും മാംസാവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. റോഡരികിൽ മാലിന്യം കൂടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ പാർക്ക് ചെയ്ത് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.