Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightറോഡരികിൽ മാലിന്യം...

റോഡരികിൽ മാലിന്യം തള്ളുന്നു; ദുർഗന്ധം രൂക്ഷം

text_fields
bookmark_border
റോഡരികിൽ മാലിന്യം തള്ളുന്നു; ദുർഗന്ധം രൂക്ഷം
cancel
camera_alt

പൊ​ലി​ക്കോ​ട്-​ത​ടി​ക്കാ​ട് റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ

അ​ഞ്ച​ൽ: റോ​ഡ​രി​കി​ലെ വ​യ​ലി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം. പൊ​ലി​ക്കോ​ട്-​ത​ടി​ക്കാ​ട് റോ​ഡ​രി​കി​ൽ പൊ​ലി​ക്കോ​ട് ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്കും ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ​പ​ള്ളി​ക്കും സ​മീ​പ​ത്ത് റോ​ഡ​രി​കി​ലും വ​യ​ലി​ലു​മാ​ണ് മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ത​ള്ളു​ന്ന​ത്. ഇ​വി​ടെ കു​റ​ച്ച് സ്ഥ​ല​ത്ത് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്യാ​തെ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന വ​യ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ ല​യി​ച്ചാ​ണ് രൂ​ക്ഷ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കു​പോ​ലും മൂ​ക്ക് പൊ​ത്താ​തെ പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ടാ​തെ, ഇ​ഴ​ജ​ന്തു​ക്ക​ളും തെ​രു​വു​നാ​യ്ക്ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ഈ ​സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsGarbage
News Summary - Garbage is dumped on the roadside
Next Story