അഞ്ചൽ പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് വീട്ടമ്മയുടെ പരാതി
text_fieldsഅഞ്ചൽ: എ.ടി.എമ്മിൽനിന്ന് പണാപഹരണം നടത്തിയ ആളെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്.ഐ അപമര്യാദയായി പെരുമാറുകയും തടിച്ചുകൂടിയ അയൽവാസികൾ കേൾക്കെ, ഭർത്താവ് ഷാജഹാൻ (48) മോഷ്ടാവാണെന്ന് വിളിച്ചുപറഞ്ഞ് അപമാനിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതി. ഇടമുളയ്ക്കൽ ഷംനാദ് മൻസിലിൽ ഷീജയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി മുതലായവർക്ക് പരാതി നൽകിയത്.
അഞ്ചൽ എസ്.ഐ ജ്യോതിഷ്കുമാറിനെതിരെയാണ് പരാതി. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ഏതാനും ദിവസം മുമ്പ് ഇടമുളയ്ക്കൽ തൊള്ളൂർ സ്വദേശി റസാക്ക് തെൻറ എ.ടി.എം കാർഡ് പനച്ചവിള ജങ്ഷനിലെ എ.ടി.എം കൗണ്ടറിൽനിന്ന് പണമെടുത്ത ശേഷം തിരിച്ചെടുക്കാതെ പോയി. പിന്നീടവിടെയെത്തിയ അജ്ഞാതൻ ഈ കാർഡുപയോഗിച്ച് 10,000 രൂപ പിൻവലിച്ചു. ഫോണിൽ മെസേജ് വന്നതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് എ.ടി.എം കാർഡ് നഷ്ടപ്പെട്ട വിവരം റസാക്കിന് ബോധ്യമായത്.ഉടൻ തന്നെ പനച്ചവിള എസ്.ബി.ഐ ശാഖയിലും അഞ്ചൽ പൊലീസിലും പരാതി നൽകി.
എ.ടി.എം കൗണ്ടറിലെ സി.സി ടി.വി ദൃശ്യത്തിൽ നിന്ന് ലഭിച്ചയാളുടെ സാദൃശ്യമുള്ളതായി സംശയിച്ചാണ് പൊലീസ് സംഘം ഷാജഹാനെ അന്വേഷിച്ചെത്തിയത്. ഇതേ സംശയത്തിെൻറ പേരിൽ ഷാജഹാെൻറ സഹോദരൻ ബഷീറി (52)നെയും പൊലീസ് ആക്ഷേപിച്ചെന്ന് ആരോപണമുണ്ട്. ബന്ധുവായ തുമ്പിക്കുന്ന് സ്വദേശി മുഹമ്മദ് ഷായെ (30) കസ്റ്റഡിയിൽ െവച്ച് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, കുറ്റാന്വേഷണത്തിെൻറ ഭാഗമായി സംശയമുള്ള ചിലരെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അഞ്ചൽ എസ്.ഐ ജ്യോതിഷ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.