വനസംരക്ഷണത്തിന് നൂതനാശയങ്ങളും പദ്ധതികളും നടപ്പാക്കും -മന്ത്രി ശശീന്ദ്രൻ
text_fieldsഅഞ്ചൽ: വനസംരക്ഷണത്തിനായി നൂതനാശയങ്ങളും വിവിധങ്ങളായ പദ്ധതികളും നടപ്പാക്കുമെന്നും ഗ്രാമപഞ്ചായത്തുകളുടെകൂടി സഹകരണം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ.
സർക്കാറിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആയൂർ ഇക്കോ കോംപ്ലക്സിന്റെ ഉദ്ഘാടനവും തുടർന്ന് ഏരൂർ ഭാരതീപുരത്ത് ആർ.ആർ.ടി കെട്ടിട സമുച്ചയം, ചുള്ളിമാനൂരിൽ ഫ്ലൈയിങ് സ്ക്വാഡ് സ്റ്റാഫ് ക്വോർട്ടേഴ്സ്, ഡോർമിറ്റി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ജി. അജിത്, ഷൈലാബീവി, ആര്യലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു മുരളി, ബ്ലോക്ക് പഞ്ചായത്തംഗം രാധ രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജി.എസ്. അജയകുമാർ, എസ്. തങ്കമണി, തോയിത്തല മോഹനൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.