Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2023 6:19 AM GMT Updated On
date_range 25 Jan 2023 6:19 AM GMTകാപ്പ: നാടുകടത്തപ്പെട്ടയാൾ മർദനക്കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചൽ: കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദനക്കേസിൽ അറസ്റ്റിലായി. ഇളമാട് ശരണ്യ വിലാസത്തിൽ ശരത്താണ് (സച്ചു -27) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ആയൂർ നീറായ്ക്കോട് സ്വദേശി വിനീതിനെയാണ് (25) ഇയാൾ മർദിച്ചത്.
കാപ്പ നിയമ പ്രകാരം നേരത്തേ മൂന്നുമാസത്തേക്ക് നടുകടത്തിയയാളാണ് ശരത്ത് .ഇയാൾ കാലാവധി തീരുംമുമ്പ് നാട്ടിലെത്തിയെന്ന വിവരം ചടയമംഗലം പൊലീസിനെ അറിയിച്ചത് വിനീതാണെന്ന് പറഞ്ഞാണ് മർദിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story