മലമേൽ ടൂറിസം പദ്ധതി അട്ടിമറിക്കുന്നു
text_fieldsഅഞ്ചൽ: മലമേൽപാറ ടൂറിസം പദ്ധതി അട്ടിമറിക്കുന്നതിന് അധികൃതർ ഒത്താശ ചെയ്യുന്നതായി നാട്ടുകാർ. പദ്ധതി പ്രദേശത്ത് നിലനിന്നിരുന്ന അനധികൃത പാറ ഖനനവും ഭൂമി കൈയേറ്റവും അവസാനിപ്പിച്ചതും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും വർഷങ്ങളായി നടത്തിയ സമരത്തെത്തുടർന്നാണ്.
ദേവസ്വത്തിെൻറയും റവന്യൂ വകുപ്പിെൻറയും കൈവശമുള്ള പതിനേഴര ഏക്കറോളം ഭൂമിയാണ് ഇതിനായി ഡി.ടി.പി.സിക്ക് കലക്ടർ വിട്ടുനൽകിയത്. ടൂറിസം പദ്ധതിക്കുവേണ്ടി മൂന്നു കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ, രണ്ടു കോടി മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളൂ.
കുഴൽക്കിണർ നിർമാണം, കുടപ്പാറ നവീകരണം, കുട്ടികളുടെ പാർക്ക്, നാടുകാണിപ്പാറയിൽ ഒബ്സർവേറ്ററിയോടുകൂടിയ ബൈനോക്കുലർ മുതലായവയാണ് ഇനി നടപ്പാക്കേണ്ടത്. ഇപ്പോൾ എത്തുന്ന സഞ്ചാരികൾക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഉച്ച സമയങ്ങളിലും സഞ്ചാരികൾക്ക് സമയം ചെലവഴിക്കാനുള്ള കുടിലുകൾ ഒരുക്കി ആകർഷകമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിലാണ് ഇവിടെ പദ്ധതി നടക്കുന്നത്. പുതുതായി കരാർ നിയമനത്തിൽ ചുമതലയേറ്റ ഡി.ടി.പി.സി സെക്രട്ടറി കഴിഞ്ഞ ദിവസം സ്ഥലത്ത് വന്നെങ്കിലും അവിടെയുണ്ടായിരുന്ന ഗ്രാമ പഞ്ചായത്തംഗമുൾപ്പെടെയുള്ളവരോട് പരുഷമായി പെരുമാറുകയും ടൂറിസം ജീവനക്കാരെ പരസ്യമായി ശാസിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു.
പദ്ധതി അട്ടിമറിച്ച് കൈയേറ്റക്കാരെയും പാറ ക്വാറിയുടമകളെയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഡി.ടി.പി.സി അധികൃതരിൽ നിന്നുമുണ്ടാകുന്നതെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മലമേൽ പരിസ്ഥിത സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.