മൃഗവേട്ടക്ക് സ്ഫോടകവസ്തുക്കൾ നൽകിയ ആൾ പിടിയിൽ
text_fieldsഅഞ്ചൽ: വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിടുന്ന പശുക്കളെ വെടിവെച്ചുകൊന്ന് മാംസം കടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. സംഘത്തിന് സ്ഫോടക വസ്തുക്കൾ നൽകിയ കടക്കൽ ഐരക്കുഴി പാറക്കാട് സിജു ഭവനിൽ സജീവിനെ (60) ആണ് ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പടക്കവും പൂത്തിരിയും മാത്രം വിൽക്കാനുള്ള ലൈസൻസുള്ള സജീവ് അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കൾ അനധികൃതമായി വിൽപന നടത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ യൂട്യൂബർ റജീഫിന് മൃഗവേട്ടയ്ക്കായി തോക്കിൽ നിറക്കാനുള്ള ഗൺപൗഡർ നൽകിയത് സജീവാണ്. ഇതോടെ കന്നുകാലി മോഷണസംഘത്തിലെ നാലാമനാണ് അറസ്റ്റിലായത്. ഏരൂർ എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർ അനിമോൻ, ഹോംഗാർഡ് ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.