അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് തിരക്ക്; മറ്റ് സേവനങ്ങൾ അവതാളത്തിൽ
text_fieldsഅഞ്ചൽ: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർ ജൂൺ 30നകം മസ്റ്ററിങ് നടത്തണമെന്നുള്ള സർക്കാർ നിർദേശം വന്നതിനെതുടർന്ന് അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്ക്. മസ്റ്ററിങ് നടത്തുന്നതുമൂലം അക്ഷയ കേന്ദ്രങ്ങൾവഴി ലഭിക്കുന്ന മറ്റ് സേവനങ്ങളും യഥാസമയം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
കേന്ദ്രസർക്കാർ അംഗീകൃത കോമൺ സർവിസ് സെൻററുകൾ (സി.എസ്.സി) ഉൾപ്പെടെയുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങളെ മസ്റ്ററിങ് സർവിസിൽനിന്ന് ഒഴിവാക്കിയതാണ് അക്ഷയ കേന്ദ്രങ്ങളിൽ ഇത്തരം തിരക്കുണ്ടാകാൻ കാരണം.
ഈ അവസ്ഥയ്ക്ക് പരിഹാരമായി സി.എസ്.സി ഉൾപ്പെടെയുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ മസ്റ്ററിങ് ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. കൂടാതെ, കിലോ മീറ്റററുകൾ അകലെയുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയിവരുന്നതിന് പലർക്കും നല്ലൊരുതുകതന്നെ യാത്രാചെലവിന് മുടക്കേണ്ടി വരുന്നുണ്ട്. പല അക്ഷയ കേന്ദ്രങ്ങളിലും രാവിലെ മുതൽ സെർവർ തകരാറിലാകുന്നതും പ്രവർത്തനത്തെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.