മധ്യവയസ്കന്റെ മരണം കൊലപാതകം; മൂന്നുപേർ നിരീക്ഷണത്തിൽ
text_fieldsഅഞ്ചൽ: കഴിഞ്ഞദിവസം അഞ്ചൽ ചന്തക്ക് സമീപം വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ പനയഞ്ചേരി വിനീതവിലാസത്തിൽ വിജയൻ പിള്ളയുടെ (മണിയൻ - 65) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽനിന്ന് ലഭിച്ച പോസ്സ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലക്ക് പിന്നിലേറ്റ ശക്തമായ ക്ഷതമെന്നാണുള്ളത്.
ഇതോടെയാണ് കൊലപാതകമാണെന്ന് അഞ്ചൽ പൊലീസ് ഉറപ്പിച്ചത്. പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. ദീപു സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരുതമിഴ്നാട് സ്വദേശിയുൾപ്പെടെ മൂന്നുപേർ പൊലീസ് നിരീക്ഷണത്തിലാണ്. അഞ്ചൽ സി.ഐ കെ.ജി. ഗോപകുമാറിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.