അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയില്ല
text_fieldsഅഞ്ചൽ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. തടിക്കാട് ഗവ.എൽ.പി.സ്കൂളിലെ പഴയ കെട്ടിടമാണ് കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ടിരിക്കുന്നത്. ഏതാനും വർഷമായി കെട്ടിടത്തിന് വിദ്യാഭ്യാസ വകുപ്പധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
മേൽക്കൂരയിൽ നിന്ന് ഓടുകൾ ഇളകിമാറിയിട്ടുള്ളതിനാൽ ചോർന്നൊലിച്ചും ഭിത്തികൾ വിണ്ടുകീറി യ നിലയിലുമാണ്. ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം. ഇപ്പോൾ മറ്റ് കെട്ടിടങ്ങളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഒരു വർഷം മുമ്പ് ഇവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നതാണ്.
ഇതിന് അഭിനന്ദനങ്ങൾ അറിയിച്ചു വിവിധ പാർട്ടികളും യുവജന സംഘടനകളും അധ്യാപക സംഘടനകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടി വേണമെന്ന് രക്ഷാകർത്താക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.