കാത്തിരിപ്പിന് വിരാമം; അഞ്ചൽ ബൈപാസ് ഉദ്ഘാടനം 21ന്
text_fieldsഅഞ്ചൽ: രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിൽ അഞ്ചൽ ബൈപാസ് റോഡിന്റെ ഉദ്ഘാടനം ഈ മാസം 21ന് വൈകീട്ട് 7.30ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആയൂർ-അഞ്ചൽ റോഡിലെ കുരിശുമുക്കിൽനിന്ന് അഞ്ചൽ - പുനലൂർ റോഡിലെ സെന്റ് ജോർജ് സ്കൂൾ വരെയാണ് ബൈപാസ് റോഡ്. 2.02 കി. മീറ്ററാണ് ദൈർഘ്യം. അന്നേ ദിവസം തഴമേൽ - അഞ്ചൽ മാർക്കറ്റ് ജങ്ഷൻ -ശബരിഗിരി റോഡ്, ഏരൂർ- പാണയം - ആലഞ്ചേരി റോഡ്, ഏരൂർ- വിളക്കുപാറ - ഇടമൺ- 34 റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനവും വിളക്കുപാറ - മാവിള റോഡ്, ആർച്ചൽ-മണലിൽ റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. വൈകീട്ട് നാലിന് ഇടമൺ-34 ലും തുടർന്ന് വിളക്കുപാറ ജങ്ഷൻ, പാണയം ജങ്ഷൻ, തഴമേൽ എന്നിവിടങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ഉദ്ഘാടന പരിപാടിക്ക് ശേഷമാണ് ബൈപാസിൻ്റെ ഉദ്ഘാടനം നടക്കുക.
യോഗത്തിന് മുന്നോടിയായി തഴമേൽ നിന്നാരംഭിക്കുന്ന വികസന വിളംബര ഘോഷയാത്ര കുരിശുംമൂട് വഴി ചീപ്പുവയൽ പ്രദേശത്ത് സമാപിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന മുരളി, വൈസ് പ്രസിഡൻറ് കെ. സി ജോസ്, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സജീവ്, വൈസ് പ്രസിഡൻറ് പി. ലേഖ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.