ഓൺലൈൻ പഠനം: കുട്ടികൾ @പാറപ്പുറം
text_fieldsഅഞ്ചൽ: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണിൽ റേഞ്ച് കിട്ടാത്തതിനാൽ കുട്ടികളുടെ പഠനം പാറപ്പുറത്തും ഉയർന്ന മലകളിലും. ഏരൂർ പഞ്ചായത്തിലെ മലയോര മേഖലയായ ഇളവറാംകുഴി, ആർ.പി.എൽ പ്രദേശങ്ങളിലാണ് മൊബൈൽ നെറ്റ്വർക്കും ഇൻറർനെറ്റും കിട്ടാക്കനി.
റേഞ്ചില്ലാതെ, വീടുകളിലിരുന്ന് പഠനം നടത്താൻ കഴിയാതെ വരുേമ്പാൾ ഉയർന്ന പാറക്കെട്ടുകളെയും സമീപത്തെ റബർ തോട്ടങ്ങളെയുമാണ് കുട്ടികൾ ആശ്രയിക്കുന്നത്. മഴക്കാലത്ത് അപകട സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ആശങ്കയിലാണ്.
ഇളവറാംകുഴിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ വിളക്കുപാറ, കേളൻകാവ്, കിണറ്റുമുക്ക് പ്രദേശങ്ങളിൽ മൂന്ന് ടവറുകൾ നിലവിലുണ്ട്. എന്നാൽ ഈ ടവറുകളിൽ നിന്നുള്ള നെറ്റ് കണക്ഷൻ ഇളവറാംകുഴി പ്രദേശത്ത് ലഭിക്കുന്നില്ല.
ടവറുകൾ സ്ഥിതിചെയ്യുന്നത് താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലായതിനാലാണ് സിഗ്നൽ ലഭിക്കാത്തത്. അതിനാൽ ടവറുകളുടെ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യമുന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.