പൊലീസുകാരന്റെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണം നഷ്ടപ്പെട്ടു
text_fieldsഅഞ്ചൽ: അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 15 പവനോളം സ്വർണം മോഷണം പോയതായി പരാതി. ആയൂർ ഡയറി ഫാമിനു സമീപം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജോസഫ് ജിയോണിെൻറ വീട്ടിലാണ് മോഷണം നടന്നത്.
എറണാകുളം ഉദയംപേരൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് ജോസഫ് ജിയോൺ. ഏതാനും ദിവസമായി അദ്ദേഹവും കുടുംബവും വീട്ടിലില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല.
വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയ നിലയിലാണ്. കതക് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വള, മാല എന്നിവയാണ് നഷ്ടമായത്. ചടയമംഗലം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.