മലമേലെ ചന്ദനമരം മുറി: വനം വകുപ്പ് കേസെടുത്തു
text_fieldsഅഞ്ചൽ: മലമേൽ ക്ഷേത്രത്തിന് സമീപത്തെ റവന്യൂ ഭൂമിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനത്തടി വനം വകുപ്പ് വീണ്ടെടുത്ത് കേസാക്കി. രണ്ട് ദിവസം മുമ്പാണ് രാത്രിയിൽ മലമേലിൽനിന്ന് ചന്ദന മരങ്ങൾ അജ്ഞാതർ മുറിച്ചു കടത്താൻ ശ്രമിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ മോഷ്ടാക്കൾ മുറിച്ചിട്ട മരങ്ങൾ ഉപേക്ഷിച്ച് കടന്നു.
സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് പ്രശ്നത്തിൽ ഇടപെടാതെ വനം വകുപ്പാണ് കേസെടുക്കേണ്ടതെന്നും മുറിച്ച ചന്ദനത്തടികൾ ദേവസ്വം ഓഫിസിൽ സൂക്ഷിക്കാൻ ക്ഷേത്രം അധികൃതർക്ക് നിർദേശം നൽകി മടങ്ങി.
സംഭവം മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അഞ്ചൽ ഫോറസ്റ്റ് അധികൃതരെത്തി ദേവസ്വം ഓഫിസിൽനിന്ന് ചന്ദനത്തടികൾ കസ്റ്റഡിയിലെടുക്കുകയും മോഷ്ടാക്കൾ മുറിച്ച തടിയുടെ അവശേഷിച്ച ഭാഗം കൂടി മുറിച്ചെടുക്കുകയുമായിരുന്നു. ഇവ അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസിലെത്തിച്ചു. വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.