ഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ
text_fieldsഅഞ്ചൽ: കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന ഷോപ്പിങ് കോംപ്ലക്സിൽനിന്ന് ഒഴിയാൻ കൂട്ടാക്കാത്ത വ്യാപാരികൾക്കെതിരെ പഞ്ചായത്തധികൃതർ നടപടി തുടങ്ങി. അഞ്ചൽ ആർ.ഒ ജങ്ഷനിൽ പുനലൂർ, കുളത്തൂപ്പുഴ റോഡുകൾക്ക് അഭിമുഖമായാണ് രണ്ട് നിലകളിലായുള്ള വ്യാപാര സമുച്ചയം നിലകൊള്ളുന്നത്. 1965 ൽ നിർമിച്ചതാണ് കെട്ടിടം. ഇവയുടെ ഭിത്തി പലഭാഗത്തും വിണ്ടുകീറിയും ആൽമരത്തൈകൾ വളർന്നും തകരുകയാണ്.
ഏതാനും ദിവസം മുമ്പ് കോൺക്രീറ്റ് പാളികൾ അടർന്നുവീണ് ഇതുവഴി നടന്നുപോയ യാത്രക്കാരന് നിസ്സാരമായ പരിക്കേറ്റിരുന്നു. ഇതിനെതുടർന്ന് പഞ്ചായത്തധികൃതർ ഇതുവഴിയുള്ള കാൽനടയാത്ര നിരോധിച്ചതായുള്ള അറിയിപ്പ് സ്ഥാപിക്കുകയുണ്ടായി. ഇതിലെ വാടകക്കാരോട് ഒഴിഞ്ഞുനൽകാൻ പഞ്ചായത്ത് നോട്ടീസ് നൽകി. ഇതുപ്രകാരം ഏതാനും വ്യാപാരികൾ ഒഴിഞ്ഞെങ്കിലും നിരവധി പേർ ഒഴിഞ്ഞുമാറാൻ കൂട്ടാക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ ഇവരുടെ മുറികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദേശം നൽകിക്കൊണ്ടുള്ള കത്ത് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.