വീട്ടമ്മയെ ആക്രമിച്ച പ്രതി റിമാൻഡിൽ
text_fieldsഅഞ്ചൽ: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മർദിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. നെടിയറ സ്വദേശി വിനുവാണ് (മൊട്ട വിനു 42) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നെടിയറ സജി വിലാസത്തിൽ സജീവിന്റെ ഭാര്യ വത്സലയെ വിനു മാരകായുധങ്ങളുമായെത്തി മർദിച്ച് പരിക്കേൽപിക്കുകയായിരുന്നു. സംഭവശേഷം രക്ഷപ്പെട്ട വിനു വലത് കൈക്ക് മുറിവേറ്റ നിലയിൽ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു.
തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വാഹനത്തിൽ കറങ്ങി നടക്കുന്നതിനിടെ അഗസ്ത്യക്കോട്നിന്നുമാണ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. നേരത്തേയുള്ള അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനുവെന്നും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.