മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു
text_fieldsഅഞ്ചൽ: ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. തടിക്കാട് കൈതക്കെട്ട് മാരൂർ മാഹിൻ മൻസിലിൽ ബദറുദ്ദീെൻറ (52) മൃതദേഹമാണ് തടിക്കാട് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്തത്.
വ്യാഴാഴ്ച ഉച്ചയോടെ പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, പുനലൂർ തഹസിൽദാർ അജിത് ജോയി, അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ ജോതിഷ്, ഫോറൻസിക് വിദഗ്ധർ, മെഡിക്കൽ ഓഫിസർ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, അറയ്ക്കൽ വില്ലേജ് ഓഫിസർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ജമാഅത്ത് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കഴിഞ്ഞ ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് ബദറുദ്ദീനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബന്ധുക്കൾ ഈ വിവരം മറച്ചുെവക്കുകയും ഹൃദയസ്തംഭനം മൂലം മരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഖബറടക്കത്തിന് എത്തിക്കുകയും ചെയ്തുവത്രെ. എന്നാൽ, ബദറുദ്ദീെൻറ ഗൾഫിലുള്ള സഹോദരി മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. അന്വേഷണത്തിെൻറ ഭാഗമായി വിരലടയാള, ഫോറൻസിക് വിദഗ്ധർ ബദറുദ്ദീെൻറ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.
തടിക്കാട് മുസ്ലിം ജമാഅത്തിെൻറ നൂറ്റി അമ്പതിലേറെ വർഷത്തെ ചരിത്രത്തിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു. നിലവിൽ 1500ഒാളം കുടുംബങ്ങൾ ഈ ജമാഅത്തിലുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അവധാനതയോടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.