പച്ചക്കറിയുമായെത്തിയ ലോറി ഹൈവേയിൽ മറിഞ്ഞു
text_fieldsഅഞ്ചൽ: മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം. ഭാരതീപുരത്തിന് സമീപം പഴയേരൂർ കൊടുംവളവിൽ രാവിലെ എട്ടരയോടെയാണ് അപകടം.
ചെങ്കോട്ടയിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് പച്ചക്കറിയുമായെത്തിയ ശ്രീ വിനായകൻ എന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ തമിഴ്നാട് സ്വദേശി പളനിയപ്പൻ (41) സഹായി മുരുകേശൻ (40) എന്നിവരെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സ്ഥലത്ത് അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ നാട്ടുകാരിൽ ഭീതിയുണർത്തുന്നുണ്ട് .കൊടുംവളവുകളും കയറ്റിറക്കങ്ങളുമാണ് ഇവിടെ വാഹനങ്ങൾ നിയന്ത്രണം തെറ്റാൻ കാരണമെന്ന് പറയപ്പെടുന്നു.
അഞ്ചൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭാരതീപുരത്ത് നിന്നുമുള്ള ഇറക്കമിറങ്ങി വരുമ്പോൾ കൊടും വളവുകളിലെത്തുമ്പോൾ നിയന്ത്രണംതെറ്റിയാണ് മറിയുന്നത്.
സംഭവ സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതും മഴയും അപകടത്തിന് കാരണമായെന്ന് പറയുന്നുണ്ട്. മറിഞ്ഞ ലോറിയിൽ നിന്നും പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.